Hero Image

വോട്ട് ചെയ്യുന്നവർക്ക് വമ്പൻ ഓഫർ; നേരെ വിട്ടോ വണ്ടർലയിലേക്ക്, 15 ശതമാനം ഇളവ്

ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവർക്ക് പ്രത്യേക ഓഫറുമായി ഇന്ത്യയിലെ പ്രമുഖ അമ്യൂസ്മെന്റ് പാർക്കായ വണ്ടർല ഹോളിഡേയ്സ് കൊച്ചി. പൊതുതിരഞ്ഞെടുപ്പിൽ വോട്ടിംഗിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായാണ് ഈ ഓഫർ.

വോട്ടിംഗ് മാർക്ക് കാണിക്കുന്ന സന്ദർശകർക്ക് 15 ശതമാനം ഇളവ് പ്രഖ്യാപിച്ചു.

ഏപ്രിൽ 26 മുതൽ 28 വരെയുള്ള മൂന്നു ദിവസങ്ങളിൽ ആണ് ഈ ഓഫർ ലഭ്യമാവുക. ഈ ഓഫർ ഓൺലൈൻ വഴി മുൻകൂട്ടി ബുക്ക് ചെയ്യാം. ഓഫർ ലഭ്യമാക്കാൻ മഷി പുരട്ടിയ വിരൽ പാർക്ക് പ്രവേശന കവാടത്തിൽ പരിശോധിച്ച് ഉറപ്പിക്കും.

ഓൺലൈൻ ബുക്കിങ് നടത്തിയാൽ മാത്രമേ ഓഫർ ലഭ്യമാവുകയുള്ളൂ. പാർക്ക് ടിക്കറ്റുകൾക്കും പാർക്ക് ടിക്കറ്റ് + ഫുഡ് കോമ്പോകൾക്കും ആണ് 15 ശതമാനം ഇളവ് ബാധകമായിട്ടുള്ളത്. ഓഫർ ലഭ്യമായിട്ടുള്ള തിയതികളിൽ രാവിലെ 8.00 മണിക്ക് മുമ്പായി ടിക്കറ്റ് ബുക്ക് ചെയ്യണം. എട്ടു മണിക്ക് ശേഷമുള്ള ടിക്കറ്റുകൾക്ക് ഓഫർ ലഭ്യമായിരിക്കില്ല.

വോട്ടർ ഐഡിയും സന്ദർശകർ കൊണ്ടുവരണം.നിങ്ങളുടെ വോട്ടവകാശം വണ്ടർല ബെംഗളൂരു, കൊച്ചി പാർക്കുകളിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ആഘോഷിക്കാനും വാരാന്ത്യം അടിപൊളിയായി ചെലവഴിക്കാനും ഉള്ള മികച്ച അവസരമാണ് ലഭിക്കുന്നത്. ആവേശമുണർത്തുന്ന റൈഡുകൾ, വാട്ടർ പാർക്ക്, രുചികരമായ ഭക്ഷണം എന്നിങ്ങനെ ഒരു ദിവസം അടിപൊളിയായി ചെലവഴിക്കാൻ വേണ്ടെതെല്ലാം ഇവിടെയുണ്ട്.

വണ്ടർലയുടെ ഓൺലൈൻ പോർട്ടൽ വഴി (https://bookings.wonderla.com) എൻട്രി ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് കൊച്ചി വണ്ടർലാ- 0484-3514001, 7593853107 , ബാഗ്ലൂർ വണ്ടർ ലാ- 080 372 30333, 080 350 73966 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

READ ON APP